( അള്ളുഹാ ) 93 : 8
وَوَجَدَكَ عَائِلًا فَأَغْنَىٰ
നിന്നെ ദരിദ്രനായി കണ്ടെത്തുകയും അങ്ങനെ ഐശ്വര്യവാനാക്കുകയും ചെയ്തില്ലെയോ?
മുഹമ്മദിന്റെ പിതാമഹന് അബ്ദുല് മുത്തലിബ് ജീവിച്ചിരിക്കെ പിതാവ് അബ്ദുള്ള മരിച്ചതിനാല് മുഹമ്മദിന് അനന്തരാവകാശ സ്വത്തൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. ചെറുപ്പകാലത്ത് ആട് മേച്ചാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. 25-ാം വയസ്സില് ഖുറൈശി വംശത്തിലെ ധനാഢ്യയായ ഖദീജയെ വിവാഹം കഴിച്ചതോടുകൂടി ഖദീജയുടെ കച്ചവടകാര്യങ്ങളെല്ലാം കൊണ്ടുനടന്നിരുന്നത് കുടുംബനാഥനായ മുഹമ്മദായിരുന്നു. അങ്ങനെയാണ് മുഹമ്മദിന് നിലനില്പ്പുണ്ടായത്. 40-ാം വയസ്സില് ഏറ്റവും വലിയ കാ രുണ്യവും ഐശ്വര്യവുമായ ഗ്രന്ഥം ദിവ്യസന്ദേശമായി നല്കിക്കൊണ്ട് അല്ലാഹു പ്രവാചകനെ ഐശ്വര്യവാനാക്കുകയുമുണ്ടായി. 42: 52; 92: 6-7 വിശദീകരണം നോക്കുക.