( 94 ) അശ്ശര്‍ഹ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(94) അശ്ശര്‍ഹ്

'നാം നിനക്ക് നിന്‍റെ നെഞ്ച് വിശാലമാക്കിത്തന്നില്ലെയോ' എന്ന് ഒന്നാം സൂക്ത ത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് അശ്ശര്‍ഹ്-വിശാലത-എന്ന് സൂറത്തിന് പേര് നല്‍ കപ്പെട്ടത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഈ സൂറത്തും. പ്രവാചകത്വം ലഭിക്കുകയും പ്രബോധനം ആരംഭിക്കുകയും ചെ യ്തപ്പോള്‍ പലതരത്തിലുള്ള ദുരാരോപണങ്ങളും ഊരുവിലക്കുകളും പ്രവാചകനും വി ശ്വാസികള്‍ക്കും നേരിടേണ്ടിവന്നു. എന്നാല്‍ ഇതിനുമുമ്പുള്ള ജീവിതക്ലേശങ്ങളെല്ലാം നാം നിന്നെത്തൊട്ട് നീക്കിക്കളഞ്ഞിട്ടില്ലേ എന്ന് ചോദിക്കുന്നു. അപ്പോള്‍ ബുദ്ധിമുട്ടിനോടൊപ്പം എളുപ്പവുമുണ്ട്, അതുകൊണ്ട് നീ നിന്‍റെ നാഥനില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സന്ദേശം ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് വേ ണ്ടി മുന്നോട്ട് ഗമിക്കുക എന്ന് കല്‍പ്പിച്ചുകൊണ്ട് 8 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാ നിക്കുന്നു.