നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(95) അത്തീന്‍
'അത്തിമരവും ഒലീവുമാണ്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നി ന്നാണ് ഈ സൂറത്തിന് അത്തീന്‍-അത്തിമരം-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മ ക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നതിനുമുമ്പ് അവതരി പ്പിച്ചിട്ടുള്ളതാണ് എട്ട് സൂക്തങ്ങടങ്ങുന്ന ഈ സൂറത്ത്. സന്മാര്‍ഗ്ഗം അല്ലെങ്കില്‍ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മ നുഷ്യന്‍ ഏറ്റവും നല്ല ആകാരമായ (കലണ്ടറായ) സ്രഷ്ടാവിന്‍റെ ആകാരത്തില്‍ തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അദ്ദിക്ര്‍ ഉള്‍ക്കാഴ്ചദായകമായി ഉപയോഗപ്പെടുത്തി വിശ്വാസിയായ സ്രഷ്ടാവിന്‍റെ സ്വ ഭാവം മനസ്സിലാക്കി തന്‍റെ സ്വഭാവം അദ്ദിക്റിനനുസരിച്ച് രൂപപ്പെടുത്തുകയുള്ളൂ. ബാക്കി ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് ഫുജ്ജാറുകളും അദ്ദിക്റിനെ തള്ളിപ്പറയുക വഴി സ്രഷ്ടാവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം സാക്ഷാത്കരിക്കാതെ ആത്മാവിനെതിരെ കാഫിറാണെന്ന് സാക്ഷ്യം വഹിച്ചുകൊണ്ടും കാഫിറായ പിശാചി നെ ദു:ഖത്തോടെ കണ്ടുകൊണ്ടും മരണപ്പെടുന്നതാണ.് അവര്‍ പിശാചിന്‍റെ വിവിധങ്ങ ളായ രൂപങ്ങളില്‍ ബോറന്‍മാരുടെ വീടായ നരകക്കുണ്ഠത്തിന്‍റെ വിറകായിത്തീരുന്നതു മാണ്.