( അത്തീന്‍ ) 95 : 7

فَمَا يُكَذِّبُكَ بَعْدُ بِالدِّينِ

അപ്പോള്‍ ദീനിന് ശേഷം നിന്നെ തള്ളിപ്പറയുന്നവരുടെ കാര്യം.

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള സൃഷ്ടികള്‍ക്ക് സ്രഷ്ടാവ് തൃപ്തിപ്പെട്ട ജീവിത സംഹിതയാണ് ഇസ്ലാം. അതിലെ അവസാനത്തെ നബിയും പ്രവാചകനുമാണ് മുഹമ്മദ്. 'ദീനിന് ശേഷം' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേഷം എന്നാണ്. അദ്ദിക്റിനെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിനെയും എല്ലാ പ്രവാചകന്മാരെയും ഗ്രന്ഥത്തില്‍ മൂടിവെച്ചു കൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര്‍ തന്നെയാണ് ബോറന്മാരുടെ വീടായ നരകകുണ്ഠത്തിലെ മനുഷ്യരില്‍ നിന്നുള്ള വിറകുകള്‍. 4: 115; 7: 40; 25: 27-30 വിശദീകരണം നോക്കുക.