( അത്തീന്‍ ) 95 : 6

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ

വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമൊഴികെ, അപ്പോള്‍ അവര്‍ക്ക് തടയപ്പെടാത്ത പ്രതിഫലമുണ്ട്. 

നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടുമാത്രമേ ഏതൊരാളും വിശ്വാസിയാവുകയുള്ളൂ എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിശ്വാസം രൂപപ്പെടുത്താനുതകുന്നതും നാഥനിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുന്നതിന് വേണ്ടി മനസാ-വാചാ-കര്‍മ്മണാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അളവറ്റ പ്രതിഫലമാണുള്ളത്. അദ്ദിക്റിനെ ജീവിപ്പിക്കുകവഴി നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അത്. 39: 33-34; 84: 25; 98: 7-8 വിശദീകരണം നോക്കുക.