( അലഖ് ) 96 : 1

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

സൃഷ്ടിച്ചവനായ നിന്‍റെ നാഥന്‍റെ നാമം കൊണ്ട് നീ വായിക്കുക. 

അന്ധകാരാവൃതമായ ജനതയുടെ ജീവിതം കാണുന്നത് സഹിക്കാന്‍ കഴിയാതെ ഹിറാഗുഹയില്‍ പോയി ധ്യാനനിരതനായിരുന്ന മുഹമ്മദിന്‍റെ അടുക്കല്‍ ജിബ്രീല്‍ എന്ന മലക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ട് 'നിന്നെ സൃഷ്ടിച്ചവനായ നിന്‍റെ നാഥന്‍റെ നാമം കൊണ്ട് വായിക്കാന്‍' ആവശ്യപ്പെടുകയാണ്. എഴുത്തും വായനയും അറിയാത്ത മുഹമ്മദ് 'ഞാന്‍ വായിക്കുന്നവനല്ല' എന്ന് പറഞ്ഞപ്പോള്‍ ജിബ്രീല്‍ മുഹമ്മദിനെ അണഞ്ഞു പിടിച്ച് ആലിംഗനം ചെയ്യുകയുണ്ടായി. ശ്വാസം മുട്ടിയ മുഹമ്മദ് മേല്‍പോട്ട് നോക്കുകയും സ്വര്‍ഗത്തിലുള്ള ആത്മാവിന്‍റെ ഉടമയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് സ്വര്‍ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട ഗ്രന്ഥം വായിക്കുകയുമാണുണ്ടായത്. 42: 52; 53: 6-9 വിശദീകരണം നോക്കുക.