( അലഖ് ) 96 : 13

أَرَأَيْتَ إِنْ كَذَّبَ وَتَوَلَّىٰ

നീ ശ്രദ്ധിച്ചുവോ, അവന്‍ കളവാക്കി തള്ളിപ്പറയുകയും പിന്തിരിഞ്ഞ് പോവുകയുമാണെങ്കിലോ.

കഅ്ബത്തിങ്കല്‍ വെച്ചുള്ള മക്കാമുശ്രിക്കുകളുടെ ആരാധനാ രീതി ആര്‍പ്പും വിളിയുമല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്ന് 8: 35 ല്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചുകൊണ്ട് സൂക്ഷ്മത പാലിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ രീതി പഠിപ്പിക്കുകയാ യിരുന്നു പ്രവാചകന്‍റെ അവിടെവെച്ചുള്ള ഒറ്റ സാഷ്ടാംഗപ്രണാമത്തിന്‍റെ ഉദ്ദേശ്യം. എന്നാല്‍ അബൂജാഹില്‍ ഗ്രന്ഥത്തെയും പ്രവാചകനെയും കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞുപോവുകയും മറ്റുള്ളവര്‍ അത് കേട്ട് മുഹമ്മദിന്‍റെ കെണിയില്‍ പെട്ടുപോകുമെന്ന് കരുതി അതിനെ തടയാന്‍ ഉദ്യമിക്കുകയുമാണ് ചെയ്തത്. അദ്ദിക്ര്‍ നിലനിര്‍ത്താനുതകുന്ന വിധത്തിലുള്ള നമസ്കാരം നിര്‍വ്വഹിക്കാന്‍ 9: 106-108 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പള്ളികളിലൊന്നും തന്നെ സാധിക്കുകയില്ല. ; 31: 5-6; 41: 26-28 വിശദീകരണം നോക്കുക.