( അലഖ് ) 96 : 12

أَوْ أَمَرَ بِالتَّقْوَىٰ

അല്ലെങ്കില്‍ അവന്‍ ഭയഭക്തികൊണ്ട് കല്‍പിക്കുകയാണെങ്കിലോ.

11: 5 ല്‍ വിവരിച്ച പ്രകാരം മക്കാമുശ്രിക്കുകള്‍ നഗ്നരായി കഅ്ബ പ്രദക്ഷിണം നടത്തിയിരുന്നപ്പോള്‍ പ്രവാചകന്‍ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിച്ച് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തിരുന്നത്. അനക്കമില്ലാതെയുള്ള പ്രസ്തുത സാഷ്ടാംഗപ്രണാമത്തിലുള്ള അവസ്ഥയാണ് ഭയഭക്തി കൊണ്ട് കല്‍പിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 17: 107-109 ല്‍, നീ പറയുക: നിങ്ങള്‍ ഈ ഗ്രന്ഥം കൊണ്ട് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുക; ഇതിനുമുമ്പ് ജ്ഞാനം നല്‍കപ്പെട്ടവരുടെ മേല്‍ (പൂര്‍വിക വേദക്കാരുടെമേല്‍) ഇത് വിവരിച്ച് കൊടുക്കപ്പെട്ടാല്‍, അവര്‍ മുഖം കുത്തി വിനീതരായി സാഷ്ടാംഗത്തില്‍ വീഴുന്നതാണ്. അവര്‍ എപ്പോഴും, 'ഞങ്ങളുടെ നാഥന്‍ ഏറെ പരിശുദ്ധനാണ്, നിശ്ചയം ഞങ്ങളുടെ നാഥന്‍റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതുമാണ്' എന്ന് ആത്മഗതം ചെയ്യുന്നവരുമാണ്. അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുമ്പോള്‍ അവര്‍ക്ക് ഭയഭക്തി വര്‍ധിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 22: 18, 77-78; 40: 60 വിശദീകരണം നോക്കുക.