( അലഖ് ) 96 : 14
أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَىٰ
നിശ്ചയം, അല്ലാഹു എല്ലാം കാണുന്നുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ?
പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കുറിച്ച് അബൂജാഹിലിനും മക്കാമുശ്രിക്കുകള്‍ക്കും ഉണ്ടായിരുന്നതിനെക്കാള്‍ വികലമായ ധാരണയാണ് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപപ്പറയുകയും ചെയ്യുന്ന, നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ട കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കുള്ളത്. 2: 255; 22: 70; 39: 67; 48: 6; 90: 5-7 വിശദീകരണം നോക്കുക.