( അലഖ് ) 96 : 18
سَنَدْعُ الزَّبَانِيَةَ
നാം 'സബാനിയാക്കളെ' വിളിക്കുകതന്നെ ചെയ്യും.
അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം നരകത്തിലെ ശിക്ഷ നടപ്പിലാക്കുന്ന മലക്കുകളിലെ ഒരു വിഭാഗമാണ് സബാനിയാക്കള്‍. അബൂജാഹിലിന്‍റെയും സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ടിരുന്ന പ്രവാചകന്‍റെയും ഇടയില്‍ ഒരു നരകഗര്‍ത്തം അനുഭവപ്പെട്ടതായി അബൂജാഹില്‍ പിന്നീട് അവന്‍റെ ആളുകളോട് പറയുകയുണ്ടായി. 4: 158; 21: 69; 66: 6; 74: 31 വിശദീകരണം നോക്കുക.