( അലഖ് ) 96 : 2

خَلَقَ الْإِنْسَانَ مِنْ عَلَقٍ

മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. 

ഒറ്റ ആത്മാവില്‍ നിന്ന് പുരുഷന്‍റെയും സ്ത്രീയുടെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് എല്ലാ ജീവികളെയും ഇണകളായി സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യന് ഇതര ജീവികളില്‍ നിന്നുള്ള പ്രത്യേകത അവന് ബുദ്ധിശക്തി നല്‍കപ്പെട്ടു എന്നതാണ്. 21: 10; 22: 5; 32: 7-9; 75: 38 വിശദീകരണം നോക്കുക.