( അലഖ് ) 96 : 6
كَلَّا إِنَّ الْإِنْسَانَ لَيَطْغَىٰ
അങ്ങനെയല്ല, നിശ്ചയം മനുഷ്യന് പരിധിലംഘിച്ചവന് തന്നെയാകുന്നു.
അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്ന അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന തെമ്മാടികളാണ്. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് മൊത്തം മനുഷ്യര്ക്കുള്ളതാണെന്ന് അംഗീകരിച്ച് പ്രവര്ത്തിക്കാതിരിക്കുകവഴിയാണ് അവര് പരിധി ലംഘിച്ചവരായിത്തീര്ന്നത്. 2: 99; 63: 9-11; 66: 6-7; 78: 21-30 വിശദീകരണം നോക്കുക.