( അലഖ് ) 96 : 5
عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ
മനുഷ്യനെ അറിയാത്ത ഒന്ന് അവന് പഠിപ്പിച്ചിരിക്കുന്നു.
സൃഷ്ടികള്ക്ക് അറിയാത്ത എല്ലാ വിവരങ്ങളും അടങ്ങിയ ത്രികാലജ്ഞാനമായ അദ്ദിക്ര് സ്വര്ഗത്തില് വെച്ചുതന്നെ മനുഷ്യനെ പഠിപ്പിക്കുക വഴിയാണ് മനുഷ്യനെ മറ്റു സൃഷ്ടികളെക്കാള് ശ്രേഷ്ഠരാക്കിയതും നിഷ്പക്ഷവാനായ സ്രഷ്ടാവിന്റെ പ്രതിനിധിയായി ഭൂമിയില് നിശ്ചയിച്ചിട്ടുള്ളതും. എന്നാല് അദ്ദിക്ര് കൊണ്ട് വിശ്വാസികളായവര് മാത്രമേ വിശ്വാസിയായ അല്ലാഹുവിന്റെ പ്രാതിനിധ്യം വഹിക്കുകയുള്ളൂ. ഗ്രന്ഥം കിട്ടിയ മറ്റുള്ളവരെല്ലാം തന്നെ കാഫിറായ പിശാചിന്റെ പ്രാതിനിധ്യം വഹിക്കുന്നവരും അവനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരുമാണ്. 3: 18; 4: 117-118; 36: 59-62 വിശദീകരണം നോക്കുക.