( അലഖ് ) 96 : 8

إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ

നിശ്ചയം നിന്‍റെ നാഥനിലേക്ക് തന്നെയാണ് മടക്കം. 

എല്ലാവരും വന്നത് നാഥനില്‍ നിന്നാണ് എന്നതുപോലെ എല്ലാവരുടെ മടക്കവും അവനിലേക്ക് തന്നെയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് എത്തി പ്പെടുകയും നാഥനെ കണ്ടുമുട്ടുകയുമുള്ളൂ. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ മരണസമയത്ത് ദുഃഖത്തോടുകൂടി പിശാചിനെ കാണുകയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ പ്രവേശിക്കുന്നതുമാണ്. 9: 73, 84-85; 32: 11-12; 89: 27-30 വിശദീകരണം നോക്കുക.