( അലഖ് ) 96 : 7

أَنْ رَآهُ اسْتَغْنَىٰ

അവന്‍ അവനെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍.

കഅബത്തിങ്കല്‍ വെച്ച് സാഷ്ടാംഗപ്രണാമം നടത്തുകയായിരുന്ന പ്രവാചകന്‍റെ തലക്ക് മീതെ ഒരു വലിയകല്ല് താങ്ങിപ്പിടിച്ചുകൊണ്ടുപോയി ഇടാന്‍ ഉദ്യമിച്ച അബൂജാ ഹിലിനെക്കുറിച്ചാണ് സൂക്തത്തില്‍ പറയുന്നത്. എന്നാല്‍ ഇന്ന് ഐശ്വര്യമായ അദ്ദിക്ര്‍ ഇല്ലാതെ പണ്ഡിതരെന്ന് അഹങ്കരിക്കുന്നവരും നാടുകളുടെ അധിപന്‍മാരാണെന്ന നാട്യത്തില്‍ പ്രമാണിമാരെന്ന് അഹംഭാവം നടിക്കുന്നവരും ആത്മാവിനെ പരിഗണിക്കാത്ത വരുമായ ഫുജ്ജാറുകളിലെ കപടവിശ്വാസികള്‍ക്കാണ് ഈ സൂക്തം ഏറ്റവും കൂടുതല്‍ ബാധകം. അജയ്യഗ്രന്ഥമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ഒരുമ്പെടുന്ന മനുഷ്യപ്പി ശാചുക്കളാണ് അവര്‍. 9: 32-33; 40: 56; 41: 41-43; 64: 6 വിശദീകരണം നോക്കുക.