( 97 ) ഖദ്ര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(97) ഖദ്ര്‍

'നിശ്ചയം നാം അതിനെ വിധിനിര്‍ണയ രാവിലാണ് അവതരിപ്പിച്ചത്' എന്ന് ഒ ന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ ഖദ്ര്‍-വിധിനിര്‍ണയം -എന്ന് പേര് നല്‍കിയിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ സൂറത്ത് അലഖ് അവതരിച്ചതിന് ശേഷം അവതരിച്ചിട്ടുള്ളതാണ് 5 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. അല്ലാഹുവിന്‍റെ കല്‍പ്പനയും സമ്മതപത്രവും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സുമായ അദ്ദിക്ര്‍ അവതരിപ്പിച്ച രാവായതുകൊണ്ടാണ് അതിനെ 'വിധിനിര്‍ണയ രാവ്' എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ വിശ്വാസികള്‍ മാ ത്രമേ അതിനെ പരിഗണിക്കേണ്ടവിധം പരിഗണിക്കുകയുള്ളൂ. അവസാനനാളുകളില്‍ ഗ്രന്ഥത്തിന്‍റെ വള്ളിയും പുള്ളിയുമല്ലാതെ ഒന്നും അവശേഷിക്കുകയില്ല, അതിന്‍റെ ആശ യം ഉയര്‍ത്തപ്പെടുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകൊണ്ടാണ് ഇന്ന് ലോകത്തെല്ലായിടത്തും തീവ്രവാദവും രക്തച്ചൊരിച്ചിലും അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്.