( 98 ) ബയ്യിനഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(98) ബയ്യിനഃ

'വേദക്കാരില്‍ പെട്ട കാഫിറുകളായവരും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങ ളില്‍ പങ്കുചേര്‍ക്കുന്നവരും നിഷേധത്തില്‍ നിന്ന് വിരമിക്കുകയില്ല-അവര്‍ക്ക് വ്യക്തമാ യ തെളിവ് വന്നുകിട്ടുന്നത് വരെ' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ബയ്യിന-വ്യക്തമായത്-എന്ന് പേര് ലഭിച്ചത്. പ്രവാചകന്‍റെ മദീനാ ജീവിതകാലഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്.

 അല്ലാഹുവില്‍ നിന്നുള്ള സര്‍വ്വലോകര്‍ക്കുമുള്ള നേരെച്ചൊവ്വെയുള്ള പൂര്‍വ്വികവേദങ്ങളെല്ലാം അടങ്ങിയ അദ്ദിക്ര്‍ വന്ന് കിട്ടിയതിനുശേഷമല്ലാതെ എക്കാലത്തുമുള്ള വേദം നല്‍കപ്പെട്ടവര്‍ ഭിന്നിച്ചിട്ടില്ല എന്ന് ഉണര്‍ത്തുന്നു. വേദം സമര്‍പ്പിക്കുന്ന ജീവിത വ്യവസ്ഥയാണ് എക്കാലത്തും അല്ലാഹുവിന്‍റെ അടുക്കല്‍ നേരെച്ചൊവ്വെയുള്ള ജീവിതവ്യവസ്ഥയെന്നും അത് നിലനിര്‍ത്താന്‍ വേണ്ടിയാണ് നമസ്കാരവും സക്കാത്തുമെല്ലാം നിര്‍വ്വഹിക്കുന്നതെന്നും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന മുശ്രിക്കുകളുമാണ് കരയിലെ ഏറ്റവും ദു ഷിച്ച ജീവജാലമെന്നും, അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്തുകയും അത് ലോകര്‍ ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവരാണ് കരയിലെ ഏറ്റവും ഉത്തമ ജീവികളെ ന്നും പഠിപ്പിക്കുന്നു. ജീവിതലക്ഷ്യം മനസ്സിലാക്കി തന്‍റെ നാഥനെ ഭയപ്പെട്ടുകൊണ്ട് ജീ വിക്കുന്ന അവര്‍ക്ക് സ്വര്‍ഗത്തില്‍ എന്നെന്നും ശാശ്വതമായ ജീവിതമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് 8 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.