( ബയ്യിനഃ ) 98 : 1

لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنْفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ

വേദക്കാരില്‍ പെട്ട കാഫിറുകളായവരും അല്ലാഹുവിന്‍റെ അധികാരാവകാശ ങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും നിഷേധത്തില്‍ നിന്ന് വിരമിക്കുന്നവരായിട്ടില്ല -അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടുന്നത് വരെ. 

പ്രവാചകന്‍റെ കാലത്തുള്ള വേദക്കാരില്‍ പെട്ട ജൂതക്രൈസ്തവരും അല്ലാഹുവി നെക്കൊണ്ട് വിശ്വസിച്ചു എന്ന് പറയുകയും എന്നാല്‍ അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുകയും ചെയ്തിരുന്ന മക്കാമുശ്രിക്കുകളും അവര്‍ക്ക് വ്യക്തമായ തെളിവ് വ ന്ന് കിട്ടുന്നതുവരെ നിഷേധത്തില്‍ നിന്നും സംശയത്തില്‍ നിന്നും വിരമിക്കുകയില്ല എ ന്നാണ് സൂക്തം പറയുന്നത്. അദ്ദിക്റും അടുത്ത സൂക്തത്തില്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ വിവരിക്കുന്ന പ്രവാചകനുമാണ് വ്യക്തമായ തെളിവ് കൊണ്ടുദ്ദേശിക്കുന്നത്. ഇന്ന് വേദ ക്കാരില്‍ പെട്ട കാഫിറുകള്‍ 1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോപം ബാധകമായ കപടവി ശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നവര്‍ കപടവിശ്വാ സികളെ അന്ധമായി പിന്‍പറ്റുന്ന 1: 7 ല്‍ പറഞ്ഞ വഴിപിഴച്ചവരുമാണ്. ഈ രണ്ട് കൂട്ടരു മാണ് 3: 7-10 ല്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളും. ഇവര്‍ ഇന്ന് വെളിപാടും പ്രകാശവുമായ അദ്ദിക്റി നെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരും പ്രവാചകന്‍റെ ആളുകളെന്ന് ദുരഭിമാനിച്ചുകൊ ണ്ട് ലോകത്തെവിടെയും അദ്ദിക്റിന് വിരുദ്ധമായ അധമമായ ജീവിതം നയിച്ച് പ്രവാചക നെ കൊള്ളരുതാത്തവനായി അവതരിപ്പിച്ച് കൊണ്ടിരിക്കുകയുമാണ്. എല്ലാ ഓരോ കാ ര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിക്കുന്ന മുസ്ലിംകള്‍ക്ക് സ ന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ള തെങ്കിലും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് കൊണ്ട് ഫുജ്ജാ റുകള്‍ അര്‍ഹതയില്ലാതെ ഞങ്ങള്‍ മുസ്ലിംകളാണെന്നും സ്വര്‍ഗത്തിലേക്കുള്ളവരാണെ ന്നും അവകാശപ്പെടുന്നതോടൊപ്പം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധ ര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ കാഫിറുകളും നരകത്തിലേക്കുള്ളവ രുമാണെന്ന് കളവ് പറയുന്നവരാണ്. എന്നാല്‍ ഫുജ്ജജാറുകള്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും മസീഹുദ്ദജ്ജാലിന്‍റെ കെണിയില്‍ പെടാനുള്ള കെ ട്ടജനതയും. 8: 22; 10: 57-58 വിശദീകരണം നോക്കുക.

 ഇവര്‍ അറബിയിലുള്ള ഖുര്‍ആന്‍ പാരായണം ചെയ്യല്‍, മനഃപാഠമാക്കല്‍, അര്‍ ത്ഥം പഠിക്കല്‍ എന്നിവ ലോകത്ത് പലസ്ഥലങ്ങളിലും നടത്തുന്നുണ്ട്. എന്നാല്‍ പ്രപഞ്ചനാ ഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ഗ്രന്ഥമായ അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ ഒന്നു പോലും ഇത്തരം കുഫ്ഫാറുകള്‍ ലോകരെ അറിയിക്കുന്നില്ല. അദ്ദിക്റിനെ സത്യപ്പെടു ത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി നരകത്തിന്‍റെ വിറകുകളായ ഇവരോ ട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് 9: 73; 66: 9 സൂക്തങ്ങളിലൂടെ ക ല്‍പിക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ യുക്തിജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നി ന്ന് അവതരിപ്പിക്കപ്പെട്ട, 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യവും അതുല്യവുമായ, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഉപയോഗപ്പെടുത്തല്‍ മാത്രമാണ് നിഷേധവും സംശയങ്ങളും ദൂരീകരിക്കാനുള്ള ഏകവഴി. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ഉപയോഗപ്പെടുത്താതെ മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനോ ശാന്തിയും സമാധാനവും കൈവരിക്കാനോ സാധിക്കുകയില്ല. പ്രസ്തുത ഗ്രന്ഥത്തെ തങ്ങളുടെ നാഥനിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്താതെ ഒരാളും സ്വര്‍ഗത്തിലേക്ക് എത്തിപ്പെടുകയുമില്ല. 25: 33-34; 69: 48-51; 76: 29 വിശദീകരണം നോക്കുക.