( ബയ്യിനഃ ) 98 : 3

فِيهَا كُتُبٌ قَيِّمَةٌ

അതില്‍ നേരെചൊവ്വെയുള്ള ഗ്രന്ഥങ്ങളെല്ലാം ഉണ്ട്.

സൂക്തത്തില്‍ 'ഫീഹി' എന്ന് പറയാതെ 'ഫീഹാ' എന്ന് പറഞ്ഞതില്‍ നിന്നും ആവര്‍ത്തിച്ച് വായിക്കേണ്ട ഗ്രന്ഥത്തിന്‍റെ ശരീരത്തിലല്ല, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനിയുടെ സംസാരമായ അദ്ദിക്റിലാണ് പൂര്‍വിക ഗ്രന്ഥങ്ങളുടെ ആശയമുള്ളത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഥവാ മനുഷ്യരുടെയെല്ലാം ആത്മാവ് ഒന്നില്‍ നിന്നുള്ളതാണെന്നപോലെ എല്ലാ ഗ്രന്ഥങ്ങളുടെയും ആത്മാവ് ഒന്നില്‍ നിന്നുള്ളത് തന്നെയാണ്. അതിനെയാണ് 'അല്‍കിതാബ്'-ഏകഗ്രന്ഥം-എന്ന് പറഞ്ഞിട്ടുള്ളത്. 2: 1-2, 285; 16: 43-44 വിശദീകരണം നോക്കുക.