( ബയ്യിനഃ ) 98 : 2

رَسُولٌ مِنَ اللَّهِ يَتْلُو صُحُفًا مُطَهَّرَةً

പരിശുദ്ധമായ ഏടുകള്‍ വിശദീകരിക്കുന്ന അല്ലാഹുവില്‍ നിന്നുള്ള ഒരു പ്രവാചകന്‍.

മുന്‍സൂക്തത്തിലെ 'തെളിവിനെ' പരിശുദ്ധമായ ഏടുകള്‍ വിശദീകരിക്കുന്ന പ്രവാചകന്‍ എന്നാണ് ഈ സൂക്തത്തിലൂടെ പരിചയപ്പെടുത്തുന്നത്. നാഥനില്‍ നിന്ന് വിവിധ കാലങ്ങളിലായി അവതരിപ്പിക്കപ്പെട്ട 313 ഗ്രന്ഥങ്ങളുടെയും ആശയം ഒന്നുതന്നെ ആ യതുകൊണ്ടാണ് ഏടുകള്‍ എന്ന് ബഹുവചനത്തില്‍ പറഞ്ഞിട്ടുള്ളത്. 2: 4; 21: 24-25; 41: 43 വിശദീകരണം നോക്കുക.