( ബയ്യിനഃ ) 98 : 4

وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ

ഗ്രന്ഥം നല്‍കപ്പെട്ടവര്‍ ഭിന്നിച്ചവരായിട്ടുമില്ല-വ്യക്തമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയിതിന് ശേഷമല്ലാതെ.

എക്കാലത്തും ഗ്രന്ഥം വന്നുകിട്ടിയവരാണ് ഭിന്നിച്ചിട്ടുള്ളത്. ഇന്ന് മൊത്തം മനുഷ്യര്‍ക്ക് സ്രഷ്ടാവ് തൃപ്തിപ്പെട്ട ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. അതിനെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങ ളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത് വഹിക്കുന്ന പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് കാഫിറായ പിശാചിന്‍റെ സംഘത്തില്‍ അകപ്പെട്ടിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ ഗ്രന്ഥം പഠിപ്പിച്ച നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ ഇവിടെ വെച്ച് അദ്ദിക്ര്‍ ത്രാസ്സായി ഉപയോഗപ്പെടുത്തുകയില്ല. അവര്‍ക്കെതിരെ അവര്‍ തൊട്ട-കണ്ട-കേട്ട-വായിച്ച സൂക്തങ്ങള്‍ വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 23: 51-53; 42: 13-14; 45: 17 വിശദീകരണം നോക്കുക.