( ബയ്യിനഃ ) 98 : 5

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ

ജീവിതം മുഴുവന്‍ അവന് മാത്രമാക്കിക്കൊണ്ട് നേരെച്ചൊവ്വെ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്നതിനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടുമില്ല-നമസ്കാരം നിലനിര്‍ത്താനും സക്കാത്ത് നല്‍കാനുമല്ലാതെയും; അതുതന്നെയാണ് നേരെച്ചൊവ്വെയുള്ള ജീവിതരീതി.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ ലോകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവര്‍ മാത്രമാണ് ഇന്ന് അല്ലാഹുവിനെ സേവിക്കുന്നവര്‍. അവര്‍ മാത്രമാണ് നേ രെച്ചൊവ്വെയുള്ള ജീവിത രീതിയില്‍ നിലനില്‍ക്കുന്ന സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നും. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 9: 31; 32: 15; 39: 11-14; 51: 55-56 വിശദീകരണം നോക്കുക.