നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(99) സല്‍സലഃ
'ഭൂമി അതിന്‍റെ പ്രകമ്പനത്തോടുകൂടി വിറപ്പിക്കപ്പെടുമ്പോള്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ സല്‍സലഃ-വിറപ്പിക്കല്‍-എന്ന പേര് നല്‍കപ്പെട്ടിട്ടുള്ളത്. പ്രവാചകന്‍റെ മദീനാ കാലഘട്ടത്തില്‍ സൂറത്ത് ഹജ്ജിനോടനുബന്ധിച്ച് അവതരിച്ചിട്ടുള്ളതാണ് 8 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്.
അന്ത്യനാളില്‍ ഭൂമിയുടെ ഘടനയെല്ലാം മാറ്റപ്പെട്ട് വിധിദിവസം നടപ്പില്‍വരുന്ന രംഗം വിവരിക്കുകയാണ്. ഭൂമിയില്‍ കുഴിച്ചുമൂടപ്പെട്ട മനുഷ്യര്‍ അന്ന് പുനര്‍ജ്ജീവിപ്പിക്കപ്പെട്ട് വിചാരണാ കേന്ദ്രത്തിലേക്ക് ചെറിയ ചെറിയ കൂട്ടങ്ങളായി ഹാജരാക്കപ്പെടുന്നതാണ്. അവര്‍ ഐഹികലോകത്ത് ഏതെല്ലാം രീതിയില്‍ ചരിച്ചുവോ, അതെല്ലാം ഭൂമിയെക്കൊണ്ട് റിക്കാര്‍ഡ് ചെയ്യിപ്പിച്ചത് അന്നേ ദിനം പ്രതിഫലിപ്പിക്കുകയും ഓരോരുത്തരും ഇവിടെ സമ്പാദിച്ച നന്മതിന്മകള്‍ ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് വിലയിരുത്തി ഓരോരുത്തര്‍ക്കും പ്രതിഫലം നല്‍കുന്നതുമാണ്.