നിന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് നീ പിന്‍പറ്റുകയും ചെയ്യുക, അല്ലാഹു വിധി കല്‍പിക്കുന്നതുവരെ നീ ക്ഷമിക്കുകയും ചെയ്യുക, അവന്‍ തന്നെയാണ് വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമന്‍!
യഥാര്‍ത്ഥ ജീവിതവ്യവസ്ഥയായ അദ്ദിക്ര്‍ ലഭിച്ചതിന് ശേഷം ആരാണോ അതിനെ തള്ളിപ്പറഞ്ഞത്, അപ്പോള്‍ നാഥനായ അല്ലാഹു തീരുമാനം കല്‍പിക്കുന്നവരില്‍ വെച്ച് ഏറ്റവും നന്നായി തീരുമാനം കല്‍പിക്കുന്നവനല്ലെയോ എന്ന് 95: 7-8 സൂക്തങ്ങളില്‍ ചോദിച്ചിട്ടുണ്ട്. 10: 86 ല്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധികല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും. ഇവരിലെ നേതാക്കളും അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 9: 53-55, 65-66 വിശ ദീകരണം നോക്കുക.