( യൂനുസ് ) 10 : 28

وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا مَكَانَكُمْ أَنْتُمْ وَشُرَكَاؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَاؤُهُمْ مَا كُنْتُمْ إِيَّانَا تَعْبُدُونَ

ഒരു നാളില്‍ നാം അവരെ എല്ലാവരെയും ഒരുമിച്ചുകൂട്ടുന്നതാണ്, പിന്നെ പങ്കുചേര്‍ത്തവരായവരോട് നാം പറയുന്നതുമാണ്: നിങ്ങളും നിങ്ങള്‍ എനിക്ക് ജല്‍പിച്ചിരുന്ന നിങ്ങളുടെ പങ്കാളികളും അവിടെ നില്‍ക്കുക, അങ്ങനെ നാം അവര്‍ക്കിടയിലുള്ള മറ നീക്കിക്കളയുന്നതാണ്, അവരുടെ പങ്കാളികള്‍ പറയുകയും ചെ യ്യുന്നതാണ്; നിങ്ങള്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരുന്നവരായിരുന്നില്ല.