(യൂനുസ്) 10 : 27
وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَا لَهُمْ مِنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

തിന്മകള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നവരാരോ, അവര്‍ക്ക് അതിന് തക്കതായ പ്രതിഫലം ലഭിക്കുന്നതുമാണ്, അപകര്‍ഷത അവരെ മൂടുന്നതുമാണ്, അല്ലാഹുവില്‍ നിന്ന് ഒരു സഹായിയും അവര്‍ക്ക് ഉണ്ടായിരിക്കുകയില്ല, അവരുടെ മുഖങ്ങള്‍ ഇരുണ്ട രാത്രിയുടെ മൂടുപടം പോലെയുള്ള ഇരുട്ടിനാല്‍ മൂടപ്പെട്ടിരിക്കും, അക്കൂട്ടരാണ് നരകവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാണ്.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിന് വിരുദ്ധമായ ജീവിതം നയിച്ചവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട്, 'നിശ്ചയം നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും, നാഥനെക്കുറിച്ച് കളവ് പറഞ്ഞിരുന്നവരുടെ മുഖം വിധിദിവസം രാത്രിയുടെ മൂടുപടം പോലെ ഇരുണ്ട് കരുവാളിച്ചതായി നിനക്ക് കാണാം, അഹംഭാവികളായവര്‍ക്ക് നരകക്കുണ്ഠം പാര്‍പ്പിടമായി പോരെയോ എന്ന് 39: 60 ലും പറഞ്ഞിട്ടുണ്ട്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും നരകക്കുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്. അവര്‍ ഇവിടെ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠമാണ് എന്നതിനാല്‍ 'കുറച്ച് ചിരിച്ചുകൊള്ളാനും അധികം കരഞ്ഞുകൊണ്ടിരിക്കാനുമാണ്' അവരോട് 9: 80-82 സൂക്തങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്തതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണ്. ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരായും അവര്‍ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക എന്ന് 18: 100-101; 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 6: 160; 8: 22; 13: 18 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!