( യൂനുസ് ) 10 : 29

فَكَفَىٰ بِاللَّهِ شَهِيدًا بَيْنَنَا وَبَيْنَكُمْ إِنْ كُنَّا عَنْ عِبَادَتِكُمْ لَغَافِلِينَ

അപ്പോള്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ ഏറ്റവും മതിയായവനാകുന്നു, ഇനി നിങ്ങള്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്നവരായിരുന്നെങ്കില്‍ തന്നെ ഞങ്ങള്‍ അതിനെക്കുറിച്ച് തികച്ചും അശ്രദ്ധരായിരുന്നു.

ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്നവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളായ അവരിലെ കപടവിശ്വാസികള്‍ 16: 20-21; 22: 73-74; 29: 41-42; 32: 4; 35: 14; 39: 3-4 തുടങ്ങിയ സൂക്തങ്ങളെയെല്ലാം കളവാക്കി തള്ളിപ്പറഞ്ഞുകൊ ണ്ട് അവരുടെ അനുയായികളോട് നാഥന്‍റെ സൃഷ്ടികളെ സംരക്ഷകരും ശുപാര്‍ശക്കാരുമായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്. 25: 17-18 ല്‍, അവരെയും അല്ലാഹുവിനെ ക്കൂടാതെ അവര്‍ സേവിച്ചു കൊണ്ടിരിക്കുന്നവരെയും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്ന നാളില്‍ അല്ലാഹു ചോദിക്കും: നിങ്ങളാണോ എന്‍റെ ദാസന്മാരായ ഇക്കൂട്ടരെ വഴിപിഴപ്പി ച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ? അവര്‍ പറയുന്നതാണ്: നീ പരിശുദ്ധന്‍, ഞങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റു സംരക്ഷകരെ തെരഞ്ഞെടുക്കല്‍ യോജിച്ചതായിരുന്നി ല്ലതന്നെ, എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ നല്‍ കി-അവര്‍ അദ്ദിക്ര്‍ മറക്കുന്നതുവരെ, അവര്‍ ഒരു കെട്ട ജനത തന്നെയുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 7: 192-197 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെക്കൂടാതെ മറ്റുള്ളവരെ വി ളിച്ച് പ്രാര്‍ത്ഥിക്കുന്നവരും അവരുടെ പങ്കാളികളും പരസ്പരം ശത്രുതയിലായിരിക്കും. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അവരുടെ അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തുന്ന, ശപിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 4: 117-118; 6: 24; 10: 17-18 വിശദീകരണം നോക്കുക.