إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
-വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവരും സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുന്ന വരും ക്ഷമകൊണ്ട് പരസ്പരം ഉപദേശിക്കുന്നവരും ഒഴികെ.
അദ്ദിക്റിന്റെ 40 പേരുകളില് ഒന്നായ സത്യം 2: 119, 143; 10: 108; 39: 41, 69, 75 തുടങ്ങി 256 സ്ഥലങ്ങളില് പരാമര്ശിച്ചിട്ടുണ്ട്. സത്യം കൊണ്ട് ഉപദേശിക്കുക എന്ന് പറഞ്ഞാല് വിശ്വാസിയാകാനുള്ള അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര് ഉപയോഗപ്പെടുത്താന് ഉപദേശിക്കുക എന്നാണ്. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി മനുഷ്യന് സ്വന്തത്തെയും സ്രഷ്ടാവിനെയും തിരിച്ചറിഞ്ഞ് പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താന് ഉപദേശിക്കലാണ് അത്. ക്ഷമകൊണ്ട് ഉപദേശിക്കുക എന്ന് പറഞ്ഞാല് ഉള്ക്കാഴ്ചാദായകമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി പരലോകത്തിന് പ്രാധാന്യം നല്കിക്കൊണ്ട് ഇവിടെ ക്ഷമ കൈക്കൊള്ളാന് ഉപദേശിക്കുക എന്നാണ്. മനുഷ്യരെ ഐഹികലോകത്ത് നിയോഗിച്ചിട്ടുള്ളത് 5: 48; 6: 165 എന്നീ സൂക്തങ്ങളില് വിവരിച്ച പ്രകാരം പരീക്ഷണത്തിന് വിധേയമാക്കാനും പരലോകത്തേക്കുവേണ്ടി സ്വര്ഗം ഇവിടെ പണിയാനുമാണ് എന്ന് മനസ്സിലാക്കി അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തില് പ്രതിസന്ധിഘട്ടങ്ങളില് ക്ഷമയും സഹനവും കൈകൊള്ളണമെന്ന് ഉപദേശിക്കലാണ് അത്. 38: 24; 83: 18-20; 90: 17-18, 95: 6 വിശദീകരണം നോക്കുക.