يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
ഓ ഇബ്റാഹീം! അതിനെത്തൊട്ട് നീ അവഗണിക്കുക, നിശ്ചയം അക്കാര്യ ത്തില്‍ നിന്റെ നാഥന്റെ കല്പന വന്നുകഴിഞ്ഞു, തീര്‍ച്ചയായും റദ്ദാക്കപ്പെടാ ത്ത ശിക്ഷ അവരില്‍ വന്നെത്തുകതന്നെ ചെയ്യും.
ഗ്രന്ഥത്തിന്റെ അഭിസംബോധകരായ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും വഴിപിഴച്ച സന്താനങ്ങളായ മക്കാമുശ്രിക്കുകളും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെ യും വഴിപിഴച്ച സന്താനങ്ങളായ ജൂതക്രൈസ്തവരും ഞങ്ങള്‍ സത്യത്തിലും ഞങ്ങളു ടെ പൂര്വ്വികപിതാക്കളുടെ മാര്‍ഗത്തിലും തന്നെയാണെന്ന് അഭിമാനിക്കുന്നവരും, പ്ര വാചകന് മുഹമ്മദും അനുയായികളും തന്നെയാണ് പിഴച്ചവരെന്ന് വാദിക്കുന്നവരുമായിരുന്നു. ഇതിന് മറുപടിയായിട്ടാണ് നൂഹിന്റെയും ഹൂദിന്റെയും സ്വാലിഹിന്റെയും ഇബ്റാഹിമിന്റെയും ലൂത്തിന്റെയും കാര്യത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവചരിത്രങ്ങള്‍ ഇവിടെ വിവരിക്കുന്നത്.
എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റി നെ 'സമാനമായ ഉപമ ഉദാഹരണമായി' ഉപയോഗപ്പെടുത്താത്തതുകാരണം അന്ന ത്തെ മക്കാമുശ്രിക്കുകളെക്കാളും ജൂതക്രൈസ്തവരെക്കാളും ഞങ്ങള്‍ അല്ലാഹുവി ന്റെ ആളുകളാണെന്നും ഞങ്ങള്‍ അഥവാ കുറച്ചുകാലം നരകത്തില്‍ കഴിയേണ്ടിവന്നാ ല്‍ തന്നെ പ്രവാചകനാലും മഹാത്മാക്കളാലുമെല്ലാം ശുപാര്‍ശ ചെയ്യപ്പെട്ട് ഞങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിപ്പെടുമെന്ന് അഭിമാനിക്കുകയും വാദിക്കുകയും ചെയ്യുന്നവരാണ്. 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ അവര്‍ ഗ്ര ന്ഥത്തിന്റെ ആത്മാവിനെ പരിഗണിക്കാതെ അതിന്റെ ശരീരവും ജീവനും മാത്രം പരിഗ ണിക്കുന്നവരാണ്. നിഷ്പക്ഷവാനായ നാഥന് ആരെയും സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും ആക്കുന്നില്ല. മറിച്ച് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരെ ഗ്രന്ഥം നരകക്കുണ്ഠിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. യഥാര്‍ത്ഥത്തില്‍ പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസായ അദ്ദിക്ര്‍ സ്വയം ഉപയോഗ പ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി മറ്റുള്ളവരുടെ പാപഭാരവും കൂടി വഹിച്ച് നരകക്കുണ്ഠത്തില്‍ പോകേ ണ്ടിവരുന്ന അവര്‍ പ്രപഞ്ചം നശിപ്പിക്കുന്നതിന് വേഗതകൂട്ടുന്ന അക്രമികളും നാശ കാരികളുമാണ്. 2: 80; 3: 138; 6: 25-26; 9: 67-68 വിശദീകരണം നോക്കുക.