( ഫലഖ് ) 113 : 3

وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ

രാത്രി ഇരുട്ട് മൂടുമ്പോള്‍ സംഭവിക്കുന്ന തിന്മയില്‍ നിന്നും.

പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള എല്ലാതരം തിന്മകളെത്തൊട്ടും ആദ്യസൂക്തം വഴി അഭയം തേടിയശേഷം രാത്രി ഇരുള്‍മൂടി പ്രഭാതം വിടരുന്നതുവരെ സംഭവിക്കുന്ന എല്ലാതരം തിന്മകളെത്തൊട്ടും ഉറക്കവും മയക്കവുമില്ലാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ച് കൊണ്ടിരിക്കുന്ന നാഥനില്‍ അഭയം തേടാനാണ് ഈ സൂക്തത്തിലൂടെ കല്‍പ്പിക്കുന്നത്.