( യൂസുഫ് ) 12 : 25

وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِنْ دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَنْ يُسْجَنَ أَوْ عَذَابٌ أَلِيمٌ

അവര്‍ രണ്ടുപേരും മുന്നിലും പിന്നിലുമായി വാതില്‍ക്കലേക്ക് ഓടുകയും അ വള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം പിടിച്ചുകീറുകയും ചെയ്തു, അവര്‍ ഇരുവരും വാതില്‍ക്കല്‍ അവളുടെ ഭര്‍ത്താവിനെ കണ്ടുമുട്ടുകയും ചെയ്തു, അവള്‍ ചോദിച്ചു: താങ്കളുടെ വീട്ടുകാരിയുടെ നേരെ ദുഷ്കര്‍മ്മത്തിന് മുതിര്‍ന്ന ഇവനുള്ള പ്രതിഫലമെന്താണ്? ജയിലിലടക്കപ്പെടുകയോ അല്ലെങ്കില്‍ വേ ദനാജനകമായ ശിക്ഷ നല്‍കുകയോ അല്ലാതെ?