( യൂസുഫ് ) 12 : 31

فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّهِ مَا هَٰذَا بَشَرًا إِنْ هَٰذَا إِلَّا مَلَكٌ كَرِيمٌ

അവരുടെ ഗൂഢാലോചനെയെക്കുറിച്ച് അവള്‍ കേട്ടപ്പോള്‍ അവള്‍ അവരിലേക്ക് ആളെ അയച്ചു, അവള്‍ അവര്‍ക്കുവേണ്ടി ചാരുമഞ്ചങ്ങള്‍ ഒരുക്കി, അവരില്‍ ഓരോരുത്തര്‍ക്കും അവള്‍-പഴങ്ങള്‍ നുറുക്കുന്നതിനുവേണ്ടി-ഓരോ കത്തിയും നല്‍കി, എന്നിട്ട് യൂസുഫിനോട് അവള്‍ പറഞ്ഞു: നീ അവരുടെ മുന്നിലേക്ക് ചെല്ലുക, അങ്ങനെ അവര്‍ അവനെ കണ്ടപ്പോള്‍ അന്തം വിട്ട് അവരുടെ കൈകള്‍ മുറിച്ചുപോയി, അവര്‍ പറയുകയും ചെയ്തു: അല്ലാഹുവില്‍ അഭയം! ഇത് ഒ രു മനുഷ്യനല്ലതന്നെ, നിശ്ചയം ഇത് ഒരു മാന്യനായ മലക്കല്ലാതെ മറ്റാരുമല്ല.