وَقَالَ الْمَلِكُ ائْتُونِي بِهِ ۖ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَىٰ رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ اللَّاتِي قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّي بِكَيْدِهِنَّ عَلِيمٌ
രാജാവ് പറയുകയും ചെയ്തു: നിങ്ങള് അവനെ എന്റെ അടുത്ത് കൊണ്ടുവരുവിന്, അങ്ങനെ അവന്റെ ദൂതന് തന്റെ അടുക്കല് വന്നപ്പോള് അവന് പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോവുക, എന്നിട്ട് സ്വന്തം കൈക ള് മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാട് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കുക, നിശ്ചയം എന്റെ നാഥന് അവരുടെ തന്ത്രങ്ങളെക്കുറിച്ച് ശരിക്കും അറിയുന്നവന് തന്നെയാണ്.
അതായത് എന്നെ ജയിലിലടക്കാന് കാരണക്കാരായ, തന്ത്രം മെനഞ്ഞ സ്ത്രീക ള്ക്ക് എന്നെക്കുറിച്ചുള്ള ഇപ്പോഴത്തെ നിലപാട് എന്താണെന്ന് ചോദിച്ചറിഞ്ഞ് രാജാവ് എന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയും മേലില് അത്തരം സ്ത്രീകളുടെ തന്ത്രങ്ങള് എന്റെമേല് പ്രയോഗിക്കുകയില്ലെന്ന് ഉറപ്പ് നല്കുകയും വേണം.