( യൂസുഫ് ) 12 : 51

قَالَ مَا خَطْبُكُنَّ إِذْ رَاوَدْتُنَّ يُوسُفَ عَنْ نَفْسِهِ ۚ قُلْنَ حَاشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِنْ سُوءٍ ۚ قَالَتِ امْرَأَتُ الْعَزِيزِ الْآنَ حَصْحَصَ الْحَقُّ أَنَا رَاوَدْتُهُ عَنْ نَفْسِهِ وَإِنَّهُ لَمِنَ الصَّادِقِينَ

അവന്‍ ചോദിച്ചു: യൂസുഫിനെ നിങ്ങള്‍ വശീകരിച്ച് പാട്ടിലാക്കാന്‍ ശ്രമിച്ചതി നെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയുവാനുള്ളത്? അവര്‍ പറഞ്ഞു: അല്ലാ ഹുവില്‍ അഭയം! അവനില്‍ എന്തെങ്കിലും ഒരു തിന്മയുള്ളതായി ഞങ്ങള്‍ക്ക് അറിയില്ല, പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു: ഇപ്പോഴാണ് സത്യം കടഞ്ഞെടുത്ത് പുറ ത്തുവന്നത്, ഞാനാണ് അവനെ വശീകരിച്ച് പാട്ടിലാക്കാന്‍ ശ്രമിച്ചത്, നിശ്ച യം അവന്‍ സത്യസന്ധരില്‍ പെട്ടവന്‍ തന്നെയാകുന്നു.