( യൂസുഫ് ) 12 : 8

إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُبِينٍ

അവര്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: യൂസുഫും അവന്‍റെ സഹോദരനും നമ്മുടെ പിതാവിന് നമ്മളേക്കാള്‍ കൂടുതല്‍ പ്രിയമുള്ളവര്‍ തന്നെയാകുന്നു, നമ്മളൊരു കെല്‍പുറ്റ സംഘമായിരുന്നിട്ടും, നിശ്ചയം നമ്മുടെ പിതാവ് വ്യക്ത മായ വഴികേടില്‍ തന്നെയാണ്.

'അവന്‍റെ സഹോദരന്‍' എന്നുപറഞ്ഞത് യൂസുഫിന്‍റെ മാതാവൊത്ത ഇളയ സ ഹോദരന്‍ ബിന്‍യാമിനെക്കുറിച്ചാണ്. ബിന്‍യാമിന്‍റെ ജനനസമയത്ത് മാതാവ് മരിച്ചുപോയി. അതായിരുന്നു ഇവരെ രണ്ടുപേരെയും പ്രത്യേകം ശ്രദ്ധിക്കുവാന്‍ യഅ്ഖൂബ് നബിയെ പ്രേരിപ്പിച്ചത്. മാത്രമല്ല, യൂസുഫില്‍ പ്രത്യേകമായി തന്‍റേടത്തിന്‍റെയും സൗഭാഗ്യത്തിന്‍റെ യും ചില ലക്ഷണങ്ങള്‍ കാണപ്പെട്ടിരുന്നതും പിതാവിന് യൂസുഫിനോട് പ്രത്യേക താല്‍പര്യമുണ്ടാകാന്‍ കാരണമായി.