( യൂസുഫ് ) 12 : 88
فَلَمَّا دَخَلُوا عَلَيْهِ قَالُوا يَا أَيُّهَا الْعَزِيزُ مَسَّنَا وَأَهْلَنَا الضُّرُّ وَجِئْنَا بِبِضَاعَةٍ مُزْجَاةٍ فَأَوْفِ لَنَا الْكَيْلَ وَتَصَدَّقْ عَلَيْنَا ۖ إِنَّ اللَّهَ يَجْزِي الْمُتَصَدِّقِينَ
അങ്ങനെ അവര്‍ മിസ്വ്റില്‍ യൂസുഫിന്‍റെ മുമ്പില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ പ റഞ്ഞു: ഓ പ്രഭുവായിട്ടുള്ളവനേ, ഞങ്ങളെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും ദുരിതം ബാധിച്ചിരിക്കുന്നു, ഞങ്ങള്‍ വന്നിട്ടുള്ളത് കുറച്ച് നിസ്സാരമായ സാധനങ്ങളുമായിട്ടാണ്, അപ്പോള്‍ അങ്ങ് ഞങ്ങള്‍ക്ക് അളവ് പൂര്‍ത്തിയാക്കി ത്തരികയും ഞങ്ങള്‍ക്ക് ദാനമായി അധികം തരികയും വേണം, നിശ്ചയം അ ല്ലാഹു ദാനം നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നതാണ്.