( അല് ഹിജ്ര് ) 15 : 67
وَجَاءَ أَهْلُ الْمَدِينَةِ يَسْتَبْشِرُونَ
പട്ടണവാസികള് സന്തോഷഭരിതരായി വരികയുണ്ടായി.
പ്രകൃതിക്ക് വിരുദ്ധമായ സ്വവര്ഗ്ഗസംഭോഗത്തില് മുഴുകിയിരുന്ന ആ ജനത സു മുഖന്മാരായ യുവാക്കളുടെ രൂപത്തില് വന്ന രണ്ട് മലക്കുകളെ കണ്ടപ്പോഴേക്കും നി യന്ത്രണമില്ലാതെ മതിമറന്ന് ലൂത്തിന്റെ വസതിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.