( അല് ഹിജ്ര് ) 15 : 70
قَالُوا أَوَلَمْ نَنْهَكَ عَنِ الْعَالَمِينَ
അവര് ചോദിച്ചു: ലോകരുടെ കാര്യത്തില് ഇടപെടരുതെന്ന് നിന്നെ ഞങ്ങള് വിലക്കിയിരുന്നതല്ലേ?
അതായത് നീ നിന്റെ കാര്യം നോക്കുക, ലോകരുടെ കാര്യത്തില് നീ ഇടപെടേണ്ട തില്ല. ഞങ്ങള് അവരില് തന്നിഷ്ടം പ്രവര്ത്തിക്കുന്നതാണ്, നീ അത് തടയാനൊ ന്നും പുറപ്പെടേണ്ടതില്ല എന്ന് നേരത്തെ നിന്നെ അറിയിച്ചതല്ലേ! ഇപ്പോള് ഈ സുമുഖന്മാരായ യുവാക്കളുടെ കാര്യത്തില് ഇടപെട്ട് നീ എന്തിന് ഞങ്ങളെ തടയണം, നീ എന്തിന് ദുഃഖിക്കണം എന്നെല്ലാമാണ് ആ ജനത ലൂത്ത് നബിയോട് പറഞ്ഞത്. 7: 163-166 വിശദീകരണം നോക്കുക.