( അൽ കഹ്ഫ് ) 18 : 11

فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا

അപ്പോള്‍ നാം ഗുഹയില്‍ അവരെ വര്‍ഷങ്ങളോളം അവരുടെ കാതുകളിന്മേ ല്‍ ഉറക്കിക്കിടത്തി.

അവരുടെ കാതുകളിന്‍ മേല്‍ ഉറക്കിക്കിടത്തി എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അവരെ ശബ്ദകോലാഹലങ്ങളൊന്നും കേള്‍ക്കാതെ ഉറക്കിക്കിടത്തി എന്നാണ്. അവര്‍ കിടന്നി രുന്നത് മലര്‍ന്നോ കമിഴ്ന്നോ ആയിരുന്നില്ല, മറിച്ച് ഇരു പാര്‍ശ്വങ്ങളിലായി ചെവികളി ന്മേല്‍ ചെരിഞ്ഞുകൊണ്ടായിരുന്നു. 18-ാം സൂക്തത്തില്‍, നാം അവരെ ഇടതും വലതു മായി മറിച്ചിട്ടുകൊണ്ടിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.