( അൽ കഹ്ഫ് ) 18 : 110

قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

നീ പറയുക: നിശ്ചയം കാര്യം, ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു, നിശ്ചയം നിങ്ങളുടെ ഇലാഹ് ഏകന്‍ മാത്രമാണെന്ന് എന്നിലേ ക്ക് ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുണ്ട്, അപ്പോള്‍ ആരാണോ തന്‍റെ നാഥനെ ക ണ്ടുമുട്ടണമെന്ന് പ്രതീക്ഷിക്കുന്നത്, അപ്പോള്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ അ നുഷ്ഠിക്കുകയും തന്‍റെ നാഥനുള്ള സേവനത്തില്‍ ആരെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ!

41: 6 ല്‍ അല്ലാഹു പ്രവാചകനോട് പറയാന്‍ കല്‍പിക്കുന്നു: നിശ്ചയം, ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു, നിശ്ചയം നിങ്ങളുടെ ഇലാഹ് ഏകനാണെന്ന് എനിക്ക് ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ അവനിലേക്കുള്ള മാര്‍ ഗത്തില്‍ നേരെച്ചൊവ്വെ നിലകൊള്ളുകയും അവനോട് പാപമോചനം തേടുകയും ചെ യ്യുവീന്‍, അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന കഠിനമായ ചെരുവാണുള്ളത്. പ്രവാചകന്‍ നൂഹ് തന്‍റെ ജനതയോട് പറഞ്ഞത് 11: 28 ല്‍ ഇങ്ങനെ കാണാം: അവന്‍ പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്‍മേലാണ് നിലകൊള്ളുന്നത്, എനിക്ക് അവനില്‍ നിന്നുള്ള കാരുണ്യമായ അദ്ദിക്ര്‍ ലഭിക്കുന്നുമുണ്ട്, നിങ്ങള്‍ അതുകൊള്ളെ അന്ധരാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ അത് അംഗീകരിക്കാന്‍ വെറുപ്പുള്ള വരായിരിക്കെ നാം നിര്‍ബന്ധപൂര്‍വ്വം നിങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയോ? 

ഒരാള്‍ക്കും, നിഷ്പക്ഷവാനായ നാഥന് തന്നെയും ഒരാളെയും വിശ്വാസിയാക്കാ ന്‍ സാധ്യമല്ല. 3: 101-102; 10: 108 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുകയും നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്തത്, അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. ആ രാണോ തന്‍റെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനില്‍ നിന്ന് അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീനിലേക്ക് മാറ്റിയത്, അവന്‍ മാത്രമാണ് വിജയം വരിക്കുക. വിശ്വാസികള്‍ മാത്രമാണ് മരണസമയത്ത് നാ ഥ നെ ആത്മാവുകൊണ്ട് സന്തോഷത്തോടുകൂടി നോക്കുക എന്ന് 75: 22-23 ലും; അദ്ദിക്റി നെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളും മരണസമയത്ത് ദുഃഖത്തോടുകൂടി പിശാചിനെയാണ് നോക്കുക എന്ന് 75: 24 ലും പറഞ്ഞിട്ടുണ്ട്. അവര്‍ അവരുടെ ആത്മാവിനെതിരെ മരണസമയത്ത് 7: 37 പ്ര കാരം നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 

ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക് റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ടത് 7: 205-206 ല്‍ വി വരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ്. 2: 255-257; 4: 174-175; 5: 48; 16: 97 വിശദീകരണം നോക്കുക.