قُلْ لَوْ كَانَ الْبَحْرُ مِدَادًا لِكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَنْ تَنْفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا
നീ പറയുക: എന്റെ നാഥന്റെ വചനങ്ങള്‍ എഴുതുന്നതിനുവേണ്ടി സമുദ്രത്തി ലെ ജലം മുഴുവന്‍ മഷിയായി ഉപയോഗിക്കുകയാണെങ്കില്‍ അത് തീരുന്നതി നുമുമ്പുതന്നെ സമുദ്രജലം വറ്റിപ്പോകുമായിരുന്നു, മാത്രമല്ല അത്രയും തന്നെ മഷി വേറെയും കൊണ്ടുവന്നാലും അത് മതിയാവുകയില്ല.
31: 27 ല്‍, ഭൂമിയിലുള്ള മുഴുവന്‍ വൃക്ഷങ്ങളും പേനകളായും സമുദ്രവും അതിനോടൊപ്പം ഏഴ് സമുദ്രങ്ങള്‍ വേറെയും കൊണ്ടുവന്ന് മഷിയായും ഉപയോഗിച്ചാല്‍ അല്ലാഹുവിന്റെ വചനങ്ങള്‍-കലിമാത്ത്-എഴുതിത്തീര്‍ക്കാന്‍ സാധിക്കുകയില്ല, നിശ്ചയം അല്ലാഹു സര്‍വ്വപ്രതാപിയും യുക്തിജ്ഞാനിയും തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്റാണ് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വി ശദീകരണം. എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന ത്രികാലജ്ഞാനിയായ നാഥന്റെ വചനങ്ങളാണത്. നിശ്ചയം, അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ നാം വളരെ എ ളുപ്പമാക്കിയിരിക്കുന്നു, അപ്പോള്‍ ആരുണ്ട് അതിന് തയ്യാറുള്ളവര്‍ എന്ന് 54-ാം സൂറത്തി ല്‍ നാല് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്.
നാം ഈ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥമായ അദ്ദിക്റിനെ ഒരു പര്‍വ്വത ത്തിന്മേലായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ അത് അല്ലാഹുവിനെ ഉള്‍കൊള്ളാന്‍ കഴിയാത്തതിലുള്ള ഭയത്താല്‍ പൊട്ടിപ്പിളര്‍ന്ന് തരിപ്പണമാകുന്നത് നീ കാണുകതന്നെ ചെയ്യുമായിരുന്നു, ഇത്തരം ഉദാഹരണങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നാം വിവരിച്ച് കൊടു ക്കുന്നത് അവര്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് എന്ന് 59: 21 ല്‍ പറ ഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഗ്രഹിക്കാന്‍ സാധിക്കാത്തതും ഇന്ന് പ്രത്യക്ഷപ്പെട്ടതുമായ ദൃഷ്ടാന്തങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ 17: 102 ല്‍ വിവരിച്ചിട്ടുണ്ട്. 62: 2 ല്‍ അല്ലാഹു ത ന്നെയാണ് നിരക്ഷരരായവര്‍ക്ക് അവരില്‍ നിന്നുള്ള ഒരു പ്രവാചകനെ നിയോഗിച്ചത്, അവരുടെ മേല്‍ അവന്റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നതിനും അവരെ സം സ്കരിക്കുന്നതിനും അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുന്നതിനും വേണ്ടി, അവര്‍ അതിനുമുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ പ്രവാചകന്റെ കാലത്തും നിരക്ഷരരും ബലഹീനരുമാണ് പ്രവാചകനെയും സന്ദേശത്തെയും സ്വീകരിച്ചിട്ടുള്ളത്. സാക്ഷരരാണ് എന്ന് അഹങ്കരിച്ചിരുന്നവര്‍ സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ അതിനെ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ഇന്ന് അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരു ടെ ഭക്ഷണമാക്കിയവരാണ്. അപ്പോള്‍ 62: 3 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്റെ സമുദായ ത്തില്‍ പെട്ട അറബി അറിയാത്ത ഇതര ജനവിഭാഗങ്ങളാണ് അദ്ദിക്ര്‍ സ്വീകരിക്കുക. ഈ ജനത സന്മാര്ഗമായ അദ്ദിക്റിനെ മൂടിവെക്കുകയാണെങ്കില് അതിനെ മൂടിവെക്കാത്ത മ റ്റൊരു ജനതയെ അത് ഏല്പിക്കുമെന്ന് 6: 89 ല്‍ നാഥന് പറഞ്ഞിട്ടുണ്ട്. 3: 58; 7: 146-147; 16: 2 വിശദീകരണം നോക്കുക.