( അൽ കഹ്ഫ് ) 18 : 83
وَيَسْأَلُونَكَ عَنْ ذِي الْقَرْنَيْنِ ۖ قُلْ سَأَتْلُو عَلَيْكُمْ مِنْهُ ذِكْرًا
ദുല്‍ഖര്‍നൈനിയെക്കുറിച്ചും അവര്‍ നിന്നോട് ചോദിക്കുന്നുവല്ലോ, നീ പറയു ക: അവനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വിവരിച്ചു ത രികതന്നെ ചെയ്യാം.
'ദുല്‍ഖര്‍നൈന്‍' എന്ന് പറഞ്ഞാല്‍ രണ്ട് കൊമ്പുള്ളവന്‍ എന്നാണ് അര്‍ത്ഥം. കിഴ ക്കും പടിഞ്ഞാറും ഉള്‍ക്കൊള്ളുന്ന ഒരു വലിയ സാമ്രാജ്യത്തിന്‍റെ ആധിപത്യമുണ്ടായിരു ന്ന ചക്രവര്‍ത്തിയായിരുന്നു ദുല്‍ഖര്‍നൈന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ രണ്ട് കൊമ്പുള്ളവന്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഖോറസിന് ഈ വിശേഷണം വളരെ യോജിക്കുന്നതായി കാണാം.