(അന്നഹ്ൽ) 16 : 126
وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُمْ بِهِ ۖ وَلَئِنْ صَبَرْتُمْ لَهُوَ خَيْرٌ لِلصَّابِرِينَ
നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍ അപ്പോള്‍ നിങ്ങളോട് ഏത് അളവിലാണോ അതിക്രമം കാണിച്ചത് അതേ അളവില്‍ മാത്രം അങ്ങോട്ടും ചെയ്തുകൊള്ളുക, എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അതുതന്നെയാണ് ക്ഷമാലുക്കള്‍ക്ക് ഏറ്റവും ഉത്തമം.
2: 178-179 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നശീകരണ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനും മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും നാഥന്‍റെ വിധിവിലക്കുകളായ അദ്ദിക്റിന്‍റെ കല്‍പനകള്‍ നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ ഒരു സംഘമുള്ളപ്പോള്‍ മാത്രമേ അത് സാധ്യമാവുകയു ള്ളൂ. 2: 155; 5: 44-50; 9: 123 വിശദീകരണം നോക്കുക.