( അൽ കഹ്ഫ് ) 18 : 96

آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انْفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا

നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടകള്‍ കൊണ്ടുവരുവിന്‍, അങ്ങനെ രണ്ട് മലകള്‍ ക്കിടയിലുള്ള വിടവ് ഇരുമ്പുകട്ടകള്‍ കൊണ്ട് നികത്തിക്കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ തീ ഊതിപ്പടര്‍ത്തുവിന്‍, അങ്ങനെ തീ പടര്‍ന്ന് അത് ചുട്ടുപ ഴുത്ത സന്ദര്‍ഭത്തില്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ എനിക്ക് അതിന്മേല്‍ ഉരുക്കി ഒഴിക്കാന്‍ ചെമ്പ് കൊണ്ടുവരുവീന്‍.

 ദുല്‍ഖര്‍നൈന്‍ പണിത മതിലില്‍ നിന്നും ഇരുമ്പുകട്ടകള്‍ ഇളക്കിയെടുത്ത് ദ്വാരമുണ്ടാക്കാന്‍ പറ്റാത്തവിധം ചെമ്പ് ഉരുക്കിയൊഴിച്ച് ഒറ്റ പിണ്ഡമെന്നോണം സജ്ജീകരിച്ചു.