قَالَ هَٰذَا رَحْمَةٌ مِنْ رَبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا
അവന് പറഞ്ഞു: ഇത് എന്റെ നാഥനില് നിന്നുള്ള ഒരു കാരുണ്യം തന്നെയാകുന്നു, അങ്ങനെ എന്റെ നാഥന്റെ വാഗ്ദത്തസമയം വന്നുകഴിഞ്ഞാല് അതിനെ പൊടിപടലമാക്കി നിരപ്പാക്കുന്നതാകുന്നു, എന്റെ നാഥന്റെ വാഗ്ദത്തം സത്യമായി പുലരാനുള്ളത് തന്നെയുമാകുന്നു.
ദുല്ഖര്നൈനി വിശ്വാസിയായതിനാല് മലക്കായ 'ഖിള്റി'നെപ്പോലെത്തന്നെ എ ല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് ചേര്ത്തിപ്പറയുന്നതായി കാണാം. എത്ര ബലമുള്ള മ തില്ക്കെട്ടാണെങ്കിലും അന്ത്യമണിക്കൂര് നടപ്പിലാകുമ്പോള് അതെല്ലാം പൊടിപടലമായി തരിപ്പണമാകുന്നതാണ്. അന്ത്യമണിക്കൂറാവട്ടെ, സത്യമായി പുലരുന്ന വാഗ്ദത്തം ത ന്നെയാണ്. ഇത്തരം മതില്ക്കെട്ടുകൊണ്ടുള്ള തടസ്സങ്ങളെല്ലാം വിമാനത്തിന്റെ കണ്ടുപി ടുത്തത്തോടുകൂടി നീങ്ങിയിരിക്കുന്നു. യഅ്ജൂജ്-മഅ്ജൂജിന് മാത്രമല്ല, ഏത് നാട്ടുകാര് ക്കും എവിടെയും ഇന്ന് വിമാനത്തില് യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്.