وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا
അന്നേദിനം നാം ജനങ്ങളില് ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനുമേല് തി രമാലകള് പോലെ മേല്ക്കുമേല് ഇരമ്പിക്കയറുന്നവരായി വിടുന്നതാണ്; 'സ്വൂ ര്' എന്ന കാഹളത്തില് ഊതപ്പെടുന്നതും അപ്പോള് നാം അവരെ മുഴുവനും ഒ രുമിച്ച് കൂട്ടുന്നതുമാണ്.
അന്ത്യനാള് അടുക്കുമ്പോള് ആര്ക്കും നിയന്ത്രണമില്ലാത്തവിധം ജനങ്ങള് പരസ്പ രം മറ്റുള്ളവരുടെ മേല് തിരമാലകളെന്നോണം ചേക്കേറുന്നതാണ്. അഥവാ ഒരു രാജ്യ ക്കാര് മറ്റു രാജ്യങ്ങളുടെ മേല്, ഒരു ഭാഷക്കാര് മറ്റു ഭാഷക്കാരുടെ മേല്, ഒരു മതവിഭാഗം മറ്റു മതവിഭാഗങ്ങളുടെ മേല്, ഒരു സംഘടന മറ്റുസംഘടനക്കാരുടെ മേല്, ഒരു ഗോത്രം മറ്റു ഗോത്രങ്ങളുടെമേല് തങ്ങളുടെ ആശയം അടിച്ചേല്പ്പിക്കാനും അവരുടെ മേല് മേ ല്ക്കോയ്മ നേടാനുമുള്ള എല്ലാവിധ പ്രലോഭനങ്ങളിലും കുതന്ത്രങ്ങളിലും ഏര്പ്പെടുക യും അത് പരസ്പരമുള്ള സംഘര്ഷങ്ങളിലേക്കും ഛിദ്രതകളിലേക്കും എത്തുകയും ചെയ്യുന്നു. ക്രമത്തില് അത് വ്യാപിക്കുകയും ആര്ക്കും നിയന്ത്രിക്കാന് കഴിയാത്തവിധം മനുഷ്യര് ഒരുതരം നിസ്സഹായാവസ്ഥയില് അകപ്പെടുകയും ചെയ്യും. സുശക്തമായ ഭരണകൂടങ്ങള്ക്കുവരെ ഒന്നും ചെയ്യാന്കഴിയാത്ത ഈ അവസ്ഥയില് ഭൂമിയില് കൃഷികളും വിളവുകളും നശിപ്പിക്കലും രക്തം ചിന്തലും വര്ദ്ധിക്കുന്നതാണ്. അവസാനകാലത്ത് ത ന്റേടമില്ലാത്ത സ്ത്രീകള് ഭരണാധികാരികളായി വരുമെന്ന് പ്രവാചകനിലൂടെ നാഥന് പ ഠിപ്പിച്ചത് ഇവിടെ സ്മരണീയമാണ്. ഭൂമിക്ക് ആണികളെന്നോണം സ്ഥാപിച്ചിട്ടുള്ള പര്വ്വ തങ്ങള് അവയുടെ സ്ഥാനത്തുനിന്നെടുത്ത് ആവശ്യമില്ലാത്ത സ്ഥലങ്ങളില്-വയലുകളും കുളങ്ങളുമെല്ലാം നികത്തി-മനുഷ്യരുടെ കരങ്ങളാല്തന്നെ മാറ്റിസ്ഥാപിക്കുന്നതുമാണ്. അങ്ങനെ പ്രപഞ്ചത്തിന്റെ സന്തുലനം മനുഷ്യരുടെ കരങ്ങളാല് തന്നെ നശിപ്പിക്കപ്പെടുകയും വരള്ച്ച, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങള്, ഭക്ഷ്യക്ഷാമം, രോഗങ്ങള് എ ന്നിവയെല്ലാം വര്ദ്ധിക്കുകയും ചെയ്യുന്നതോടെ ആ നിസ്സഹായാവസ്ഥ അതിന്റെ പാര മ്യത്തിലെത്തുന്നതാണ്. അപ്പോഴാണ് ലോകാവസാനത്തിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നായ മസീഹുദ്ദജ്ജാല് (അന്തിക്രിസ്തു) പ്രത്യക്ഷപ്പെടുക. ഇജാസ് ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ചുറ്റിക്കറങ്ങുന്ന അവന് ഫുജ്ജാറുകളുടെ ആഗ്രഹങ്ങള് സഫല മാക്കുന്നതാണ്. ഈസാ രണ്ടാമത് വന്നാല് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതും അതോ ടുകൂടി പ്രവാചകന്റെ സമുദായത്തില് പെട്ട ജൈനര്, ബുദ്ധര്, ഹൈന്ദവര്, ജൂതര്, ക്രൈ സ്തവര് തുടങ്ങിയ ഇതര ജനവിഭാഗങ്ങള് ഇസ്ലാം അംഗീകരിക്കുന്നതും 1000 സമുദാ യങ്ങളില് പെട്ട ജീവികളില് വെച്ച് ഏറ്റവും ദുഷിച്ചവരായ ഫുജ്ജാറുകളെ തുടച്ചുമാറ്റി ക്കൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പിലാക്കുന്നതുമാണ്. 17: 95 ല് വിവരിച്ച പ്രകാരം ഈസാ 7 വര്ഷക്കാലം ഭൂമിയില് സ്വര്ഗതുല്യമായ ഭരണം നടത്തുന്നതാണ്.
സ്വൂര് എന്ന കാഹളം 3 തവണ മുഴങ്ങുന്നതാണ്. ഒന്നാമത് കാഹളം മുഴങ്ങുമ്പോള് നാഥന് ഉദ്ദേശിച്ചവരൊഴികെ എല്ലാവരും മരിച്ചുവീഴുന്നതും, രണ്ടാമത് മുഴങ്ങുന്നതോടുകൂടി 39: 68 ല് പറഞ്ഞ പ്രകാരം എല്ലാവരും പുനര്ജനിപ്പിക്കപ്പെടുന്നതും, മൂന്നാമത് മുഴങ്ങുന്ന തോടുകൂടി 36: 53 ല് പറഞ്ഞ പ്രകാരം എല്ലാവരും വിചാരണക്ക് വേണ്ടി ഒരുമിച്ച് കൂട്ടപ്പെ ടുന്നതുമാണ്. 4: 158-159; 6: 158; 16: 61 വിശദീകരണം നോക്കുക.