( മര്‍യം ) 19 : 23

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنْتُ نَسْيًا مَنْسِيًّا

അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പനയുടെ ചുവട്ടിലെത്തിച്ചു, അവള്‍ പറഞ്ഞു; ഓ എന്‍റെ കഷ്ടം, ഞാന്‍ ഇതിനുമുമ്പ് മരിക്കുകയും എന്‍റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കില്‍!

ഗര്‍ഭം പ്രത്യക്ഷമായിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ദുര്‍നടപ്പുകാരിയെന്ന് ആക്ഷേപി ക്കാന്‍ തുടങ്ങി. അങ്ങനെയാണ് ജനങ്ങളില്‍ നിന്ന് ദൂരെമാറി വിജനമായ സ്ഥലത്ത് പോകാ ന്‍ നിര്‍ബന്ധിതയായത്. മര്‍യം എത്രമാത്രം പ്രയാസപ്പെട്ടിരുന്നുവെന്ന് ഈ സൂക്തത്തിലൂ ടെ മനസ്സിലാക്കാം. ഗര്‍ഭം ചുമക്കുന്നതിനും പ്രസവിക്കാനുമുള്ള ശാരീരികമായ പ്രയാസം മാത്രമല്ല, പ്രസവാനന്തരമുണ്ടാകാനിടയുള്ള സാഹചര്യങ്ങളിലുള്ള മാനസിക പ്രയാസവും അവള്‍ സഹിച്ചിരുന്നു. ആദ്യമാതാവ് ഹവ്വാക്ക് പ്രസവസമയത്ത് സഹായിയായി ആദമു ണ്ടായിരുന്നുവെങ്കില്‍ മര്‍യമിന്‍റെ കാര്യത്തില്‍ മനുഷ്യരില്‍ നിന്നുള്ളവര്‍ ആരും തന്നെ സഹായത്തിനുണ്ടായിരുന്നില്ല. ഇഹലോകത്ത് ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചവര്‍ക്ക് തന്നെയാണ് പരലോകത്ത് ഉന്നതസ്ഥാനം ലഭിക്കുക. സര്‍വ്വലോക സ്ത്രീകളില്‍ മര്‍യമി ന് ശ്രേഷ്ഠപദവി നല്‍കിയതും അതുകൊണ്ട് തന്നെയാണ്. 3: 42 വിശദീകരണം നോക്കുക.