( മര്‍യം ) 19 : 98

وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هَلْ تُحِسُّ مِنْهُمْ مِنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًا

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്! അവരില്‍ നിന്നുള്ള ആരുടെയെങ്കിലും വല്ല കുറിയും നീ കാണുന്നുണ്ടോ? അല്ലെ ങ്കില്‍ അവരുടെ വല്ല നിശ്വാസവും നീ കേള്‍ക്കുന്നുണ്ടോ?

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഏ തൊരു ഫുജ്ജാറും മരണസമയത്ത് 23: 99-100 ല്‍ പറഞ്ഞ പ്രകാരം 'എന്‍റെ നാഥാ! എ ന്നെ നീ ജീവിതമേഖലകളിലേക്ക് തിരിച്ചയച്ചാലും-ഞാന്‍ ചെയ്യാതെ പോയ സല്‍കര്‍ മ്മങ്ങളൊക്കെയും പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചാലും' എന്ന് പറയുമെന്നും; അ ങ്ങനെയല്ല, നിശ്ചയം അത് അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വെറും വാക്ക് മാത്ര മാണ്; അവരുടെ പിറകില്‍ അവര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന നാള്‍ വരെ ഒരു മറയു ണ്ടായിരിക്കുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്.

36: 12 ല്‍, നിശ്ചയം, നാം മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യുന്നതാണ്, അ വര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതും അവരുടെ പൈതൃകങ്ങളും നാം രേഖപ്പെടുത്തി വെക്കു ന്നുമുണ്ട്, എല്ലാ ഓരോ കാര്യവും വ്യക്തമായ ഒരു പട്ടികയില്‍ ക്ലിപ്തമാക്കി നാം രേ ഖപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 4: 85 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റി നെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവനും പിന്‍ഗാമികള്‍ക്ക് അത്തരം പൈതൃകങ്ങള്‍ വിട്ടേച്ചുപോകുന്നതുമാണ്. അപ്പോള്‍ 36: 12; 60: 13 സൂക്തങ്ങളില്‍ വിവരി ച്ച പ്രകാരം പിന്‍ഗാമികള്‍ ചെയ്യുന്ന സല്‍പ്രവൃത്തികളുടെ പ്രതിഫലം 5-ാം ഘട്ടമായ ബ ര്‍സഖീ ജീവിതത്തില്‍ അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 13: 42; 16: 26; 17: 16 വിശദീകരണം നോക്കുക.