( അല്‍ ബഖറ ) 2 : 159
إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ
നിശ്ചയം നാം അവതരിപ്പിച്ചിട്ടുള്ള വെളിപാടുകളില്‍ നിന്നും സന്മാര്ഗത്തില് നിന്നും ഗ്രന്ഥത്തില്‍ ജനങ്ങള്‍ക്കുവേണ്ടി നാം വ്യക്തമാക്കിയശേഷം അതിനെ ഒളിപ്പിച്ചുവെക്കുന്നവരാരോ, അക്കൂട്ടരെ അല്ലാഹു ശപിച്ചിരിക്കുന്നു, ശപിക്കുന്നവരെല്ലാം ശപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.