إِذْ رَأَىٰ نَارًا فَقَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَعَلِّي آتِيكُمْ مِنْهَا بِقَبَسٍ أَوْ أَجِدُ عَلَى النَّارِ هُدًى
അവന്‍ തീ കണ്ട സന്ദര്‍ഭം, അപ്പോള്‍ തന്‍റെ കുടുംബാംഗങ്ങളോട് അവന്‍ പറഞ്ഞു: നിങ്ങള്‍ ഇവിടെ നില്‍ക്കുവിന്‍, നിശ്ചയം ഞാന്‍ ഇതാ തീ കാണുന്നു, ഞാന്‍ നിങ്ങള്‍ക്ക് അതില്‍നിന്ന് ഒരു തീക്കനല്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ തീയുള്ള ഭാഗത്തുനിന്ന് ഞാന്‍ സന്മാര്‍ഗ്ഗം എത്തിക്കുകയോ ചെയ്യാം.
പത്ത് വര്‍ഷത്തെ മദ്യനിലെ ജീവിതത്തിന് ശേഷം മൂസാ, തന്‍റെ ഭാര്യയെയും കുട്ടികളെയും കൂട്ടി ഈജിപ്തിലേക്ക് തിരിച്ചുപോകുന്ന സന്ദര്‍ഭമാണിത്. കൂരിരുട്ടുള്ള തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു അവര്‍ യാത്ര ചെയ്തിരുന്നത്. അവരുടെ പക്ക ല്‍ വെളിച്ചം ഉണ്ടായിരുന്നില്ല. യാത്രക്കുള്ള വഴിയെക്കുറിച്ചും വ്യക്തത ഉണ്ടായിരുന്നി ല്ല. 'ഞാന്‍ സന്മാര്‍ഗ്ഗം എത്തിക്കാം' എന്ന് മൂസാ കുടുംബാംഗങ്ങളോട് പറഞ്ഞതിന് പോകാനുള്ള വഴിയെക്കുറിച്ച് ഞാന്‍ ചോദിച്ചറിഞ്ഞ് വരാം എന്നും മൊത്തം ജീവിത ത്തിന് ആവശ്യമായ മാര്‍ഗദര്‍ശനം കൊണ്ടുവരാം എന്നും ആശയമുണ്ട്. 2: 50; 28: 27-29 വിശദീകരണം നോക്കുക.